Indians In Kuwait COVID 19 Crisis

Vande Bharat Mission: How Air India plans to execute massive ...
Vandhe Bharath Mission Covid 19

കുവൈറ്റ് മലയാളി പ്രവാസികളും കോവിഡ് 19 സമയത്തു നേരിടുന്ന പ്രശ്ങ്ങൾക്കുള്ള നാട്ടിലേക്കുള്ള യാത്രക്കുള്ള മുന്ഗണനക്രമ രീതികളും !!

Kuwait India Friendship

കുവൈറ്റിൽ ഏകദേശം 8 .25 ലക്ഷം ഭാരതീയരുള്ളതിൽ ഏതാണ്ട് 6.25 ലക്ഷവും മലയാളികൾ ആണ് എന്നാണ് അറിവ് .

അതുകൊണ്ട് തന്നെ കുവൈറ്റ് മലയാളികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കേരളത്തെ സാരമായി സ്വാധീനിക്കും . ഏതായാലും കോവിഡ് കാലത്തു അവർ അനുഭവിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഈ കുറിപ്പ് ഞാൻ തയ്യാർ ആക്കിയത് .

ഞാൻ മനസ്സിലാക്കിയ പ്രശ്നങ്ങളും ചില പരിഹാരമാർഗ്ഗങ്ങളും മുന്ഗണന ക്രമം നിശ്ചയിക്കുമ്പോൾ ഉണ്ടാകുന്ന പരാതികൾ ഒഴിവാക്കുവാനും ബന്ധപ്പെട്ടവർ പരിഗണിക്കേണ്ട രീതി ഇവ ഒന്ന്  പറയട്ടെ  .നിങ്ങളുടെ അഭിപ്രായങ്ങളും രേഖപെടുത്തുക 

Ente Keralam

അടിയന്തിര സാഹചര്യങ്ങളിൽ യാത്ര നടത്തുവാനുള്ള ബുദ്ധിമുട്ട്  

വേണ്ടപ്പെട്ടവരുടെ മരണത്തിനു പോലും നാട്ടിൽ എത്തുവാൻ പലർക്കും സാധിക്കുന്നില്ല .അതുപോലെ കുവൈറ്റിൽ മരണമടയുന്നവരുടെ ഭൗതിക ശരീരം സമയത്തിന് നാട്ടിൽ എത്തിക്കുവാൻ സാധിച്ചിരുന്നില്ല എന്നുള്ളത് .ഇതിൽ കേന്ദ്ര കേരള സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ ഭൗതിക ശരീരം എത്തിക്കുവാൻ ആദ്യം ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറിയിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് .

Air India


വിസിറ്റ് വിസയിൽ നാട്ടിൽ നിന്നും വന്നവർക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല .  

വിമാന സർവീസുകൾ പരിമിതമായെങ്കിലും തുടങ്ങിയ സാഹചര്യത്തിൽ  ഈ വിഭാഗത്തിൽ പെട്ട  രോഗികൾ,വൃദ്ധർ ഇവർക്ക് മുന്ഗണന നൽകുക .

ഇവിടെ ഉള്ളവരിൽ  ഗർഭിണികൾ ആയവർ   

ഇവരിൽ ഏതാണ്ട് ആറുമാസം മുതലുള്ളവർക്കും അവരുടെ കൊച്ചു കുഞ്ഞുങ്ങൾക്കും ആകണം അടുത്ത പരിഗണന. 

നാട്ടിൽ ചികിത്സ അത്യാവശ്യം ആയവർ 

ഇവര്ക്ക് ആകണം അടുത്ത പരിഗണന അതിലും കുട്ടികൾ യുവാക്കൾ പ്രായമായവർ എന്ന ക്രമത്തിൽ ആകണം .

യഥാർത്ഥ സ്പോൺസറിനൊപ്പം ജോലി ചെയ്തിട്ടും ഇപ്പോൾ ജോലി നഷ്ടപ്പെട്ടവർ   

അടുത്തതായി കോവിഡ് 19 കാരണം നിയമപരമായി പ്രവർത്തിച്ച ജോലി നഷ്ടപ്പെട്ടവർ അവരുടെ കുടുംബം

അത്യാവശ്യം ആയി പോകേണ്ടുന്ന മറ്റു വിഭാഗക്കാർ .

ഇതിലും രോഗികൾ പ്രായം ഇവയും മാനദണ്ഡമാക്കുക .

മുകളിൽ പറഞ്ഞ വിഭാഗക്കാരിൽ ആദ്യം പറഞ്ഞവർ-(മരണവുമായി ബന്ധപ്പെട്ടുള്ള)  ഒഴികെയുള്ള മറ്റെല്ലാവരും ഉടനെ പോകണം എന്നുണ്ടെങ്കിൽ സ്വന്തമായി പണം കണ്ടെത്തി തന്നെ ആവണം യാത്ര .

Vande Madharam

അടുത്തതായി അവശത അനുഭവിക്കുന്ന മറ്റു അത്യാവശ്യക്കാർ അവർക്കു സർക്കാരുകളും സംഘടനകളും (നാട്ടിൽ നിന്നുൾപ്പെടെ ) ആവശ്യമെങ്കിൽ യാത്രാ ചെലവ്  കണ്ടെത്തുവാൻ സാഹായിക്കുക.

സാധാരണ രീതിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ബാക്കിയുള്ളവർക്ക് വേണം അടുത്ത പരിഗണന.

അവർ സ്വന്തം ചിലവിൽ പോകുവാൻ തയ്യാർ ആണ്. അവർക്കുള്ള യാത്രാ സൗകര്യം വേണ്ടത്ര മിതമായ നിരക്കിൽ നടപ്പിലാക്കുക .

Mission Covid 19 Vande Bharath

അപ്പോൾ വിട്ടുപോയ ഒരു വിഭാഗം .പൊതുമാപ്പ് ലഭിച്ചവർക്കോ !!

ഇന്നത്തെ 16/05/ 2020 വിദേശകാര്യമന്ത്രി വി മുരളീധരൻ പറഞ്ഞത് .

പൊതുമാപ്പ് ലഭിച്ചവർ ഏതാണ്ട് 7200 ഓളം പേരുണ്ട് . അവർക്ക് രേഖകൾ ഒന്നും ഇല്ലായിരുന്നു .അവർക്കുള്ള രേഖകൾ ,ഇന്ത്യൻ എംബസ്സി കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം ,സാധാരണ ഒരാളിൽ നിന്നും രേഖകൾക്കായി ഈടാക്കുന്ന 5 കുവൈറ്റി ദിനാർ ഏതാണ്ട്  (രൂപ 1200) ഒഴിവാക്കി (ടോട്ടൽ 1200 x 7200 =Rs 8640000)  ഉണ്ടാക്കികൊടുത്തിട്ടുണ്ട് .

അവരെ എംബസ്സി അവരുടെ സംസ്ഥാനങ്ങൾ സ്ഥലം ഒക്കെ ക്രമീകരിച്ചു കുവൈറ്റ് സർക്കാർ വഴി സൗജന്യമായി നാട്ടിൽ എത്തിക്കും .

Indian Embassy Kuwait

ഏതായാലും അടുത്ത രണ്ടാഴ്ചക്കുള്ളിൽ വിമാനങ്ങളുടെ എണ്ണം കൂടും എന്ന് പ്രതീക്ഷിക്കാം . കേരള സർക്കാരിനും തിരിച്ചു വരുന്ന വല്യ ഒരു പ്രവാസി വിഭാഗത്തെ ഈ പ്രത്യേക സാഹചര്യത്തിൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാനും സാധിക്കും .അവിടുള്ള ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും കോവിടുമായി ബന്ധപ്പെട്ടു മാസങ്ങൾ ആയി അക്ഷീണം പ്രവർത്തിക്കുന്നവരുടെയും എല്ലാം ബുദ്ധിമുട്ടുകൾ കൂടി നമ്മൾ മനസ്സിലാക്കി വേണം ഉടനുള്ള യാത്രകൾ പ്ലാൻ ചെയ്യുവാൻ .

അല്ലെങ്കിൽ കോവിഡിനെ പേടിച്ചു  പൊതുവെ നന്നായി കോവിഡ് പ്രതിരോധിച്ച കേരളത്തിൽ കോവിഡ് ഭയങ്കരമായി പടരുവാനും നമ്മൾ കോവിഡിന് കീഴടങ്ങുവാനും കാരണം ആകും. 

കോവിഡ്  രോഗികളുടെ എണ്ണം കൂടുന്നത് ആളുകളുടെ യാത്രകളിൽ കൂടിയാണ് .അങ്ങനെ എണ്ണം കൂടുതൽ ആയി മാറിയ ഒരിടത്തും മതിയായ രീതിയിൽ അതിനെ പ്രതിരോധിക്കാൻ സാധിക്കുകയുമില്ല എന്നുള്ളത് അനുഭവമാണ് .

അത്യാവശ്യം എങ്കിൽ മാത്രം പോകുക എന്നതാകണം നമ്മുടെ തീരുമാനം !

NB :-ഇതിൽ രേഖപ്പെടുത്തിയവ ലേഖകൻറെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണ് .വായനക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നത് ആണ് .

എല്ലാവർക്കും ഈ കോവിഡ് -19 കാലയളവിൽ സുരക്ഷിതവും ആശങ്കാ രഹിതവുമായ നല്ല നാളുകൾ ആശംസിക്കുന്നു

ശ്രീലാൽ ലക്ഷ്മണൻ

Leave a Comment

Your email address will not be published. Required fields are marked *